വിനിപെഗ് : മധ്യ, വടക്കൻ മാനിറ്റോബയിൽ കനത്ത മഞ്ഞുവീഴ്ചയും അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). മഞ്ഞുവീഴ്ചയുടെ അളവ് 10 മുതൽ 30 സെന്റീമീറ്റർ വരെയാകുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. കൂടാതെ വടക്കൻ കാറ്റ് മണിക്കൂറിൽ 50-60 കിലോമീറ്റർ വരെ വേഗത്തിൽ വീശും.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് മധ്യ, വടക്കൻ മാനിറ്റോബയിൽ നിരവധി ഹൈവേകൾ അടച്ചിടുമെന്ന് ECCC റിപ്പോർട്ട് ചെയ്തു. കാലാവസ്ഥയുമായി ബന്ധപ്പെട്ട്, നെൽസൺ ഹൗസ് മുതൽ തോംസൺ വരെയുള്ള ഹൈവേ 391, തോംസൺ മുതൽ സ്പ്ലിറ്റ് ലേക്ക് വരെയുള്ള ഹൈവേ 280, തോംസൺ മുതൽ ഹൈവേ 39 വരെയുള്ള ഹൈവേ 6 എന്നിവ അടച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും മരങ്ങൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടാക്കുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.