ടൊറൻ്റോ : നിർമ്മാണത്തിലിരിക്കുന്ന നോർത്ത് യോർക്കിലെ ഒരു കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ലെസ്ലി സ്ട്രീറ്റിലെ ഷെപ്പേർഡ് അവന്യൂ ഈസ്റ്റിന് സമീപമുള്ള 68 എസ്തർ ഷൈനർ ബൊളിവാർഡിലാണ്.

കെട്ടിടത്തിന്‍റെ 22-ാം നിലയിലെ മെക്കാനിക്കൽ മുറിയിലാണ് തീപിടുത്തമുണ്ടായതെന്ന് ടൊറൻ്റോ ഫയർ സർവീസസ് അറിയിച്ചു. പ്രകൃതിവാതക ചോർച്ചയെ തുടർന്നാണ് തീപിടിത്തമെന്ന് കരുതുന്നു. ഗുരുതരമായി പരുക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പൊലീസ് സ്ഥിരീകരിച്ചു. കെട്ടിടത്തിലേക്കുള്ള ഗ്യാസ് സർവീസ് നിർത്തിവച്ചു. തീപിടുത്തത്തെത്തുടർന്ന് കെട്ടിടം ഒഴിപ്പിച്ചു. എസ്തർ ഷൈനർ ബൊളിവാർഡിന്‍റെ വെസ്റ്റ് ബൗണ്ട് ലൈൻ പ്രൊവോസ്റ്റ് ഡ്രൈവിൽ മുതൽ അടച്ചിട്ടുണ്ട്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.