ടൊറൻ്റോ : സൈബർ ആക്രമണത്തിൽ, ഇ-കൊമേഴ്‌സ് ഡാറ്റാബേസിൽ സൂക്ഷിച്ചിരുന്ന ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടക്കം ചോർന്നതായി കനേഡിയൻ ടയർ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ രണ്ടിനുണ്ടായ സൈബർ ആക്രമണത്തിൽ പേരുകൾ, വിലാസങ്ങൾ, ഇമെയിലുകൾ, ജനന വർഷങ്ങൾ, എൻക്രിപ്റ്റ് ചെയ്‌ത പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ എന്നിവ ചോർന്നതായി കമ്പനി അറിയിച്ചു. കനേഡിയൻ ടയറിന്‍റെയും സ്‌പോർട്‌ചെക്ക്, മാർക്ക്സ്/എൽ’ഇക്വിപ്യൂർ, പാർട്ടി സിറ്റി എന്നിവയിലെ ഇ-കൊമേഴ്‌സ് അക്കൗണ്ട് ഉള്ള ഉപയോക്താക്കളുടെതാണ് ചോർന്ന വിവരങ്ങൾ. ഒന്നരലക്ഷത്തോളം അക്കൗണ്ട് ഉടമകളുടെ പൂർണ്ണ ജനനത്തീയതിയും ചോർന്ന വിവരങ്ങളിൽ കനേഡിയൻ ടയർ പറയുന്നു.

ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുന്നതിനും ഇടപാടുകൾ നടത്തുന്നതിനും സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സൈബർ ആക്രമണത്തിന്‍റെ അപകടസാധ്യത പരിഹരിച്ചതായും സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും കനേഡിയൻ ടയർ പറയുന്നു.