എഡ്മിന്‍റൻ : മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 2021 നെ അപേക്ഷിച്ച് പോളിങ് കുറഞ്ഞതായി റിപ്പോർട്ട്. എന്നാൽ, 2021-ൽ പത്ത് ദിവസമായിരുന്നു മുൻകൂർ വോട്ടെടുപ്പ് ദിനങ്ങൾ. ഈ വർഷം, ഒക്ടോബർ 7 മുതൽ ഒക്ടോബർ 11 വരെ നടന്ന മുൻകൂർ വോട്ടെടുപ്പിൽ 41,340 എഡ്മിന്‍റൻ നിവാസികൾ വോട്ട് ചെയ്തതായി സിറ്റി അധികൃതർ അറിയിച്ചു. പ്രതിദിനം ശരാശരി 8,268 വോട്ടർമാർ വോട്ട് ചെയ്തു. 2021-ൽ, എഡ്മിന്‍റൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഒക്ടോബർ 4 മുതൽ ഒക്ടോബർ 13 വരെ നടന്ന മുൻകൂർ വോട്ടെടുപ്പിൽ ആകെ 63,834 വോട്ടർമാരാണ് വോട്ട് ചെയ്തത്. ഒക്ടോബർ 24-നാണ് എഡ്മിന്‍റൻ മുനിസിപ്പൽ തിരഞ്ഞെടുപ്പ്.

അതേസമയം കാൽഗറിയിലെ മുൻകൂർ വോട്ടെടുപ്പ് പോളിങ് എഡ്മിന്‍റനിലെക്കാൾ ഇരട്ടിയായിരുന്നു. മുൻകൂർ വോട്ടെടുപ്പിൽ കാൽഗറിയിൽ 96, 549 യോഗ്യരായ വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. 2021 ൽ, ആ സംഖ്യ 141,329 ആയിരുന്നു.