വിനിപെഗ് : മധ്യ, വടക്കൻ മാനിറ്റോബയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) റിപ്പോർട്ട് ചെയ്തു. ശരത്കാല കൊടുങ്കാറ്റ് ആരംഭിച്ചപ്പോൾ, മഴയായി തുടങ്ങുകയും, പിന്നീട് മഞ്ഞുവീഴ്ചയായി മാറിയെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. തോംസണിൽ 20 സെന്റീമീറ്ററും, ഫ്ലിൻ ഫ്ലോണിൽ 12 സെന്റീമീറ്ററും, ഡർബനിൽ 10 സെന്റീമീറ്ററും മഞ്ഞുവീഴ്ചയുണ്ടായി.

അതേസമയം ദി പാസിൽ 67.5 മില്ലീമീറ്ററും, സ്വാൻ നദിയിൽ 52.4 മില്ലീമീറ്ററും, വെസ്റ്റ്‌റേയിൽ 61.4 മില്ലീമീറ്ററും, ഗ്രാൻഡ് റാപ്പിഡ്‌സിൽ 48.6 മില്ലീമീറ്ററും മഴയും മഞ്ഞുവീഴ്ചയും ലഭിച്ചതായി ECCC റിപ്പോർട്ട് ചെയ്യുന്നു. മിന്നെഡോസ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും മണിക്കൂറിൽ 87 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശി. കൂടാതെ ബ്രാൻഡൻ, ഓസ്റ്റിൻ, മാനിറ്റൗ, ഡീർവുഡ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശിയതായി ECCC റിപ്പോർട്ട് ചെയ്യുന്നു.