Tuesday, October 14, 2025

ഫ്ലൂ, കോവിഡ്, RSV വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ച് പ്രിൻസ് എഡ്വേഡ് ഐലൻഡ്

ഷാർലെറ്റ്ടൗൺ : ശൈത്യകാലം അടുത്തതോടെ ഫ്ലൂ, COVID-19, RSV രോഗങ്ങൾ തടയാൻ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ച് പ്രിൻസ് എഡ്വേഡ് ഐലൻഡ്. എല്ലാ ദ്വീപുവാസികൾ, പ്രത്യേകിച്ച് ഗുരുതര രോഗസാധ്യതയുള്ളവർ സൗജന്യ വാക്സിനുകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ-ക്ഷേമ മന്ത്രി മാർക്ക് മക്ലെയ്ൻ അഭ്യർത്ഥിച്ചു. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള പ്രവിശ്യാ നിവാസികൾക്ക് ഫ്ലൂ, COVID-19 വാക്സിനുകൾ ലഭ്യമാണ്. ഫാമിലി ഡോക്ടർമാർ, നഴ്‌സ് പ്രാക്ടീഷണർമാർ, കമ്മ്യൂണിറ്റി ഫാർമസികൾ, പബ്ലിക് ഹെൽത്ത് നഴ്സിംഗ് എന്നിവയിലൂടെ പൊതുജനങ്ങൾക്ക് വാക്സിനുകൾ സ്വീകരിക്കാം.

രണ്ട് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള നാസൽ സ്പ്രേ ഇൻഫ്ലുവൻസ വാക്സിനായ ഫ്ലൂമിസ്റ്റ്, പബ്ലിക് ഹെൽത്ത് നഴ്സിങ് ക്ലിനിക്കുകളിൽ പ്രത്യേകമായി ലഭിക്കുമെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഹീതർ മോറിസൺ അറിയിച്ചു. ഈ വർഷം, പബ്ലിക് ഹെൽത്ത് നഴ്സിങ് വഴി ശിശുക്കൾക്കും 75 വയസ്സിനു മുകളിലുള്ളവർക്കും ആർ‌എസ്‌വി വാക്സിൻ ലഭിക്കും. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് 1-844-975-3303 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക. കൂടാതെ പ്രാദേശിക ഫാർമസി, ഫാമിലി ഡോക്ടർ, നഴ്‌സ് പ്രാക്ടീഷണർ എന്നിവരുമായി ബന്ധപ്പെടാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!