കെബെക്ക് സിറ്റി : കെബെക്ക് സർവകലാശാലകളിൽ എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞതായി പുതിയ റിപ്പോർട്ട്. നിലവിൽ മാസ്റ്റേഴ്‌സ് തലത്തിൽ 21 ശതമാനത്തിലധികവും മൊത്തത്തിൽ 12.1 ശതമാനവും രാജ്യാന്തര വിദ്യാർത്ഥി പ്രവേശനം കുറഞ്ഞതായി ബ്യൂറോ ഡി കോ-ഓപ്പറേഷൻ ഇന്‍റർ യൂണിവേഴ്‌സിറ്റയറിൽ നിന്നുള്ള പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു.

2024-ലെ അപേക്ഷിച്ച് 17.1 ശതമാനത്തിനും 43.5 ശതമാനത്തിനും ഇടയിൽ രാജ്യാന്തര വിദ്യാർത്ഥികളുടെ കുറവ് റിപ്പോർട്ട് ചെയ്ത കെബെക്ക് സർവകലാശാലയിലെ നാല് സ്‌കൂളുകളിലാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. 16.7% കുറവോടെമൺട്രിയോളിലെ കോൺകോർഡിയ സർവകലാശാലയും പട്ടികയിൽ മുന്നിലാണ്. അതേസമയം 5.6% വിദ്യാർത്ഥികളുടെ കുറവ് മാത്രമേ മക്ഗിൽ സർവകലാശാലയിൽ ഉണ്ടായിട്ടുള്ളൂ.

കെബെക്കിലെയും ഫെഡറൽ തലത്തിലെയും കുടിയേറ്റ നയങ്ങളിൽ വരുത്തിയ നിയന്ത്രണങ്ങളാണ് രാജ്യാന്തര വിദ്യാർത്ഥികളുടെ കുറവിന് കാരണമെന്ന് ബിസിഐ മുമ്പ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ രാജ്യാന്തര വിദ്യാർത്ഥികളുടെ പ്രവേശനം കുറയുന്നതിന് കാരണമായ ഫെഡറൽ, പ്രവിശ്യാ ഇമിഗ്രേഷൻ നയങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഗ്രൂപ്പ് പറയുന്നു.