Wednesday, December 10, 2025

ഓൾഡ് ഓട്ടവ ഈസ്റ്റിലെ സ്കോഷബാങ്കിൽ കവർച്ച: അന്വേഷണം ആരംഭിച്ചു

ഓട്ടവ : രാജ്യതലസ്ഥാനത്തെ സ്കോഷബാങ്ക് ശാഖയിൽ കവർച്ച നടന്നതായി ഓട്ടവ പൊലീസ് റിപ്പോർട്ട് ചെയ്തു. ഓൾഡ് ഓട്ടവ ഈസ്റ്റ് ഹത്തോൺ അവന്യൂവിലെ മെയിൻ സ്ട്രീറ്റിലുള്ള സ്കോഷബാങ്ക് ശാഖയിലാണ് രാവിലെ 9:49 ഓടെ കവർച്ച നടന്നത്.

ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഓട്ടവ പൊലീസ് വക്താവ് അറിയിച്ചു. ബാങ്കിന്‍റെ വേലിക്കും പിൻവാതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്നും പൊലീസ് വക്താവ് പറഞ്ഞു. അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!