Wednesday, October 15, 2025

ലാ നിന: കാനഡയിൽ അതിശൈത്യം ഉണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷകൻ

ഓട്ടവ : കാനഡയിൽ ഈ വർഷം പരമ്പരാഗത ലാ നിന ശൈത്യകാലം ഉണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷകൻ പ്രവചിക്കുന്നു. ആഗോളതാപനം, “പസഫിക് ബ്ലോബ്” തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ ഡേവിഡ് ഫിലിപ്സ് പറഞ്ഞു. കാനഡയിൽ ശൈത്യകാലം ഉണ്ടാകും, എന്നാൽ, 20 അല്ലെങ്കിൽ 30 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതുപോലെ ശക്തമായിരിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ അവസ്ഥയ്ക്ക് പിന്നിലെ ഒരു പ്രധാന ഘടകം കാലാവസ്ഥാ വ്യതിയാനമാണെന്നും, ഫിലിപ്സ് കൂട്ടിച്ചേർത്തു.

ലാ നിന സാധാരണയായി കാനഡയിൽ തണുത്ത വടക്കൻ കാറ്റിന് കാരണമാകാറുണ്ടെന്ന് ഫിലിപ്സ് പറഞ്ഞു. ഇത് സാധാരണയേക്കാൾ തണുപ്പും മഞ്ഞുവീഴ്ചയുമുള്ള ശൈത്യകാലത്തിന് കാരണമാകും. ലാ നിന ശൈത്യകാലം പലപ്പോഴും പടിഞ്ഞാറൻ കാനഡയിൽ അതിശൈത്യത്തിന് കാരണമാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം, രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ സാധാരണയായി മഞ്ഞും മഞ്ഞുമഴയും ഉൾപ്പെടെ സമ്മിശ്ര കാലാവസ്ഥയായിരിക്കും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ലാ നിന കാരണം വെസ്റ്റ് കോസ്റ്റിലും ഗ്രേറ്റ് ലേക്‌സിന് സമീപമുള്ള പ്രദേശങ്ങളിലും സാധാരണയായി ഈർപ്പമുള്ള കാലാവസ്ഥയുണ്ടാകുമെന്ന് ദി വെതർ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, അറ്റ്ലാൻ്റിക് ചുഴലിക്കാറ്റ് സീസൺ കൂടുതൽ തീവ്രമാകുമെന്നും ഏജൻസി പറയുന്നു.

ലാ നിന എന്നത് പസഫിക് സമുദ്രത്തിലെ തിരമാലകളുടെ താപനിലയിലുണ്ടാകുന്ന പ്രതിഭാസമാണ്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥാ രീതികളെ ബാധിക്കുന്നു. ഇത് എൽ നിനോയുടെ (El Niño) വിപരീത പ്രതിഭാസമാണ്. സാധാരണയായി ഓരോ 3 മുതൽ 5 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ലാ നിനയുടെ സമയത്ത്, പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില സാധാരണയേക്കാൾ തണുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!