Wednesday, October 15, 2025

കെനിയയുടെ മുന്‍പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു

എറണാകുളം: കെനിയയുടെ മുന്‍ പ്രധാനമന്ത്രി റെയില ഒടുങ്ക (Raila Odinga) അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ചികിത്സക്കെത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം. 79 വയസ്സായിരുന്നു.

ബുധനാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ റെയില ഒടുങ്കയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ശ്രീധരീയം ആയുര്‍വേദ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മകളുടെ നേത്രചികിത്സയുമായി ബന്ധപ്പെട്ടാണ് ഒടുങ്കെ ആറുദിവസം മുമ്പ് കൂത്താട്ടുകുളത്ത് എത്തിയത്. മകളും മറ്റ് ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിരവധി തവണ അദ്ദേഹം ശ്രീധരീയം നേത്രചികിത്സാ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിട്ടുണ്ട്.

നിലവില്‍ മൃതദേഹം കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നയതന്ത്ര തലത്തിലുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കെനിയന്‍ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും മുന്‍ പ്രധാനമന്ത്രിയുമാണ് റെയില ഒടുങ്ക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!