Wednesday, October 15, 2025

രാജസ്ഥാനില്‍ സ്വകാര്യ ബസിന് തീപിടിച്ചു; 20 പേര്‍ വെന്തുമരിച്ചു

രാജസ്ഥാനില്‍ സ്വകാര്യ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 57 യാത്രക്കാരാണ് ബസ്സില്‍ യാത്ര ചെയ്തിരുന്നത്. ഇതില്‍ തന്നെ 19 പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ബസ്സിനകത്ത് നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. 16 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപെട്ടു. മൃതദേഹങ്ങള്‍ കത്തി കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ ഡിഎന്‍എ പരിശോധനകള്‍ നടത്തും.

ജയ്സാല്‍മീറില്‍ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകള്‍ക്ക് ശേഷമാണ് പിന്‍ഭാഗത്ത് നിന്ന് പുക ഉയര്‍ന്നതും പിന്നീട് തീ പടര്‍ന്നതും. ജോധ്പൂര്‍ ഹൈവേയിലെ തായാത്ത് മേഖലയ്ക്ക് സമീപം ഇന്നലെയാണ് സംഭവം. പിന്‍ഭാഗത്ത് നിന്ന് പുക ഉയര്‍ന്നതോടെ ബസ് നിര്‍ത്തി ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീ വേഗത്തില്‍ പടര്‍ന്നതാണ് ആളപായത്തിന് ഇടയാക്കിയത്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലം രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!