വാഷിങ്ടൺ : ഗവൺമെൻ്റ് ഷട്ട്ഡൗൺ തുടരുന്ന സാഹചര്യത്തിൽ യുഎസ് കോസ്റ്റ് ഗാർഡുകൾക്ക് ഈ ആഴ്ച ശമ്പളം ലഭിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. ശമ്പളം മുടങ്ങാതിരിക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. യുഎസ് സായുധ സേനയുടെ ഭാഗമാണെങ്കിലും, കോസ്റ്റ് ഗാർഡ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ന് മുതൽ 17 വരെ ശമ്പളം വിതരണം ചെയ്യുമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ സ്ഥിരീകരിച്ചു.

സൈനികർക്ക് ഈ ആഴ്ച ശമ്പളം നൽകാൻ ഫണ്ട് ലഭ്യമാക്കിയതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വാരാന്ത്യത്തിൽ അറിയിച്ചിരുന്നു. 2018-ലും 2019-ലും നടന്ന ഷട്ട്ഡൗണുകളിൽ, കോസ്റ്റ് ഗാർഡ് അംഗങ്ങൾക്ക് ശമ്പളം മുടങ്ങിയിരുന്നു.