ടൊറൻ്റോ : വാരാന്ത്യത്തിൽ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും കനത്ത മഴയും പ്രവചിച്ച് എൻവയൺമെൻ്റ് കാനഡ. വടക്കുകിഴക്കൻ ഒൻ്റാരിയോയിൽ സഡ്ബറിയുടെ ചുറ്റുമുള്ള പ്രദേശത്ത് ഞായറാഴ്ച 40 മുതൽ 70 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്.

അതേസമയം തെക്കൻ ഒൻ്റാരിയോയിൽ താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 18 ഡിഗ്രി സെൽഷ്യസായിരിക്കും ഈ മേഖലയിലെ ഉയർന്ന താപനില. കൂടാതെ തെക്കൻ ഒൻ്റാരിയോയിൽ ഞായറാഴ്ച അതിശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും ഗോൾഡൻ ഹോഴ്‌സ്‌ഷൂവിലും മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു, എൻവയൺമെൻ്റ് കാനഡ അറിയിച്ചു.