വന്‍കൂവര്‍: ഇന്ത്യന്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കപില്‍ ശര്‍മ്മയുടെ ഉടമസ്ഥതയിലുളള ബ്രിട്ടിഷ് കൊളംബിയ സറേയിലെ കഫേയിൽ വീണ്ടും വെടിവെപ്പ്. ഇത് മൂന്നാംതവണയാണ് ആക്രമണമുണ്ടാവുന്നത്.85 അവന്യൂ ആൻഡ് സ്കോട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന കാപ്‌സ് കഫേയിൽ വ്യാഴാഴ്ച പുലർച്ചെ 3:45 ഓടെയാണ് സംഭവം. ജീവനക്കാർ റസ്റ്ററന്റിൽ ഉണ്ടായിരുന്നതായി സറേ പൊലീസ് സർവീസ് (എസ്പിഎസ്) അറിയിച്ചു. ആർക്കും ഇതുവരെ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജൂലൈ 10 നാണ് കഫേയ്ക്ക് നേരെ ആദ്യത്തെ ആക്രമണം ഉണ്ടായത്. ശേഷം പ്രവർത്തനമാരംഭിച്ച് ഒരു മാസമാകുമ്പോഴേക്കും ഓഗസ്റ്റ് 7 ന് വീണ്ടും വെടിവെപ്പ് നടന്നതായി റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ആക്രമണത്തിന് ശേഷം ഒക്ടോബർ 2 നാണ് വീണ്ടും കഫേ തുറന്ന് പ്രവർത്തിച്ചത്.തുടർച്ചയായി വെടിവെപ്പുണ്ടായതിനെ തുടർന്ന് ആ സമയത്ത് മൊബൈൽ സിസിടിവി സ്റ്റേഷൻ പുറത്ത് സ്ഥാപിക്കുകയും SPS പട്രോളിംഗ് വാഹനവും ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണം ആരംഭിച്ചു.