Thursday, October 16, 2025

കാനഡയിൽ വെസ്റ്റ ടാങ്ക്‌ലെസ് ഹോട്ട് വാട്ടർ ഹീറ്ററുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : മരണത്തിന് വരെ കാരണമായേക്കാവുന്ന കാർബൺ മോണോക്സൈഡ് വിഷബാധയുടെ അപകടസാധ്യതയെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ഹോട്ട് വാട്ടർ ഹീറ്ററുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. വെസ്റ്റ ടാങ്ക്‌ലെസ് ഹോട്ട് വാട്ടർ ഹീറ്ററാണ് ബാധിച്ച ഉൽപ്പന്നം. VRS, VRP മോഡലുകളുടെ എല്ലാ സീരിയൽ നമ്പറുകളും തിരിച്ചുവിളിക്കുന്നതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. 2017 മെയ് മുതൽ ഈ വർഷം ജൂലൈ വരെ കാനഡയിൽ 3,496 വാട്ടർ ഹീറ്ററുകൾ വിറ്റഴിച്ചിട്ടുണ്ട്. 36,700 എണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സിലും വിറ്റു.

ഇവയുടെ എക്‌സ്‌ഹോസ്റ്റ് ഡക്റ്റ് പൊട്ടാൻ സാധ്യതയുണ്ടെന്നും ഇതിലൂടെ കാർബൺ മോണോക്സൈഡ് വിഷബാധ വീടിനുള്ളിൽ പടരാൻ കാരണമാകുമെന്നും ഹെൽത്ത് കാനഡ പറയുന്നു. ഇത് മരണത്തിനോ ഗുരുതരമായ പരുക്കിനോ കാരണമാകും, ഏജൻസി മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 10 വരെ, കാനഡയിൽ എക്‌സ്‌ഹോസ്റ്റ് ഡക്റ്റ് പൊട്ടലുമായി ബന്ധപ്പെട്ട് 10 റിപ്പോർട്ടുകൾ കമ്പനിക്ക് ലഭിച്ചു. പരുക്കുകളോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല, ഫെഡറൽ ഏജൻസി അറിയിച്ചു. വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കരുതെന്നും സൗജന്യ അറ്റകുറ്റപ്പണികൾക്കായി ഉപയോക്താക്കൾ VESTA.DS-നെ ബന്ധപ്പെടണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. condensingwaterheater@realtimeresults.net എന്ന ഇമെയിൽ വഴിയോ 1-888-505-5525 എന്ന നമ്പറിലോ കമ്പനിയെ ബന്ധപ്പെടാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!