ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോയിലും തെക്കൻ ഒൻ്റാരിയോയിലും ഇന്ന് വൈകുന്നേരം മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഓക്ക്‌വിൽ, ഹാമിൽട്ടൺ, ഓഷവ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ ഇന്ന് പകൽ വെയിൽ നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കൂടാതെ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ വടക്കൻ കാറ്റ് വീശുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. മിസ്സിസാഗയിൽ പകൽ സമയത്തെ ഉയർന്ന താപനില 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. സീസണിലെ സാധാരണ താപനിലയായ 13 ഡിഗ്രി സെൽഷ്യസിനേക്കാൾ അല്പം കൂടുതലാണ് ഇത്.

വ്യാഴാഴ്ച രാത്രിയിൽ താപനില 3 ഡിഗ്രി സെൽഷ്യസിലേക്ക് കുറയും. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഓക്ക്‌വിൽ, ബർലിംഗ്ടൺ, വെല്ലണ്ട്, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ രാത്രിയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച പകൽ താപനില 15 ഡിഗ്രി സെൽഷ്യസായിരിക്കും. വൈകുന്നേരം മഴ പെയ്യാൻ 40% സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.