Thursday, October 16, 2025

യുഎസ് ഷട്ട്ഡൗൺ 16-ാം ദിവസത്തിലേക്ക്: ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി

വാഷിങ്ടൺ : യുഎസ് ഗവൺമെൻ്റ് ഷട്ട്ഡൗൺ 16-ാം ദിവസത്തിലേക്ക് കടന്നതോടെ ഈ ആഴ്ച പല ഫെഡറൽ ജീവനക്കാർക്കും ആദ്യമായി ശമ്പളം മുടങ്ങി. എന്നാൽ, എഫ്ബിഐ ഏജൻ്റുമാർക്കും സൈനികർക്കും ശമ്പളം ഉറപ്പാക്കാൻ ട്രംപ് ഭരണകൂടം പണം മാറ്റിവെച്ചതായി റിപ്പോർട്ടുണ്ട്. ഷട്ട്ഡൗൺ സമയത്തും എഫ്ബിഐ ഏജൻ്റുമാർക്ക് ശമ്പളം നൽകാൻ ഭരണകൂടം പദ്ധതിയിടുന്നതായി ഏജൻസി ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. നിലവിൽ ഡ്യൂട്ടിയിലുള്ള സൈനികർക്കും റിസർവ് സേനാംഗങ്ങൾക്കും ശമ്പളം നൽകാൻ ഫണ്ട് കണ്ടെത്താൻ ട്രംപ് പെൻ്റഗണന് നിർദ്ദേശം നൽകിയിരുന്നു.

സൈനികരുടെ ശമ്പളത്തിനുള്ള ഫണ്ട്, പെൻ്റഗണിൻ്റെ ഗവേഷണ വികസന ഫണ്ടിൽ നിന്ന് എടുക്കുമെന്ന് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബഡ്ജറ്റ് (OMB) വക്താവ് അറിയിച്ചു. ഈ ഫണ്ടുകൾ രണ്ട് വർഷത്തേക്ക് ലഭ്യമായവയാണ്. ഷട്ട്ഡൗൺ കാരണം പണം തീർന്നുപോകാൻ സാധ്യതയുണ്ടായിരുന്ന WIC എന്നറിയപ്പെടുന്ന ഭക്ഷ്യ സഹായ പദ്ധതിക്ക് ഫണ്ട് നൽകാനും ഭരണകൂടം നടപടി സ്വീകരിച്ചു.

അതേസമയം ഫെഡറൽ ജീവനക്കാരിൽ ഭൂരിഭാഗവും ശമ്പളമില്ലാതെ ജോലി തുടരുകയോ അല്ലെങ്കിൽ താൽക്കാലികമായി പിരിച്ചുവിടപ്പെടുകയോ ചെയ്യുന്ന ഈ സാഹചര്യത്തിൽ, ചില വിഭാഗങ്ങൾക്ക് മാത്രം ശമ്പളം ഉറപ്പാക്കാനുള്ള ഭരണകൂടത്തിൻ്റെ നീക്കം ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!