ഓട്ടവ : കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്‍റെ ഭാഗമായി ബാങ്ക് ഓഫ് നോവസ്കോഷ ജീവനക്കാരെ പിരിച്ചുവിടുന്നു. എന്നാൽ എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. 2023-ൽ, സ്കോഷബാങ്ക് ആഗോളതലത്തിൽ ഏകദേശം 2,700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും സുസ്ഥിര വളർച്ച നൽകുന്നതുമായ മേഖലകളിൽ ബാങ്ക് മുൻഗണന നൽകുകയും നിക്ഷേപിക്കുകയും ചെയ്യുന്നത് തുടരുമെന്ന് ബാങ്ക് വക്താവ് ക്ലെയർ ഡോസൺ പറഞ്ഞു.