യുക്രെയ്ന് യുദ്ധത്തില്‍ വീണ്ടും ട്രംപ്-പുടിന്‍ കൂടിക്കാഴ്ച. ഇത്തവണ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് കൂടിക്കാഴ്ച. രണ്ടാഴ്ചയ്ക്കുള്ളില്‍ താനും പുടിനുമായി ഹംഗറി തലസ്ഥാനം ബുഡാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ഡോണള്‍ഡ് ട്രംപ് രണ്ടു മണിക്കൂറോളം ഫോണില്‍ ചര്‍ച്ച നടത്തി. വൊളോദിമിര്‍ സെലന്‍സ്‌കിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ചര്‍ച്ച നടന്നത്. യുക്രെയ്ന്‍ വിഷയത്തില്‍ അലാസ്‌കയിലെ ആങ്കറേജില്‍ ഓഗസ്റ്റ് 15-ന് കൂടിക്കാഴ്ച നടത്തിയതിനുശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിലെ സംസാരം.

യുക്രെയ്ന് കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെട്ടാണ് ഇന്ന് സെലന്‍സ്‌കി ട്രംപിനെ കാണുന്നത്. റഷ്യയിലെ സൈനികതാവളങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതിന് അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകള്‍ സെലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു.