ടൊറൻ്റോ : നഗരത്തിന്‍റെ വെസ്റ്റ് എൻ്റിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. കീൽ സ്ട്രീറ്റിന് സമീപമുള്ള എഗ്ലിന്റൺ അവന്യൂ വെസ്റ്റിലൂടെ സഞ്ചരിക്കുകയായിരുന്ന ചുവന്ന ഫോർഡ് മസ്റ്റാങ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറി ഒരു ഹൈഡ്രോ പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. വാഹനത്തിലുണ്ടായിരുന്ന 20 വയസ്സുള്ള ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
