Wednesday, December 10, 2025

വൻകൂവർ ദ്വീപിൽ ഭൂചലനം: 3.1 തീവ്രത

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ തീരപ്രദേശത്ത് ചൊവ്വാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി എർത്ത്‌ക്വേക്ക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. വൻകൂവർ ദ്വീപ് പട്ടണമായ സിഡ്‌നിയിൽ നിന്ന് 13 കിലോമീറ്റർ അകലെ, പ്രാദേശിക സമയം ഏകദേശം 5:30 നാണ് റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ഗ്രേറ്റർ വിക്ടോറിയ മേഖലയിലുടനീളം നേരിയ തോതിൽ ചലനം അനുഭവപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഏജൻസി അറിയിച്ചു. 5.4 ൽ താഴെ തീവ്രത അപൂർവ്വമായി മാത്രമേ നാശനഷ്ടങ്ങൾ വരുത്തുന്നുള്ളൂവെന്ന് എർത്ത്‌ക്വേക്ക്‌സ് കാനഡ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!