യെല്ലോ നൈഫ് : ഈ വർഷം നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നോമിനി പ്രോഗ്രാം (NTNP) വഴി കൂടുതൽ വിദേശ പൗരന്മാരെ സ്ഥിര താമസത്തിനായി (PR) നാമനിർദ്ദേശം ചെയ്യാൻ നോർത്ത് വെസ്റ്റ് ടെറിറ്ററീസിന് സാധിക്കും. ഫെഡറൽ സർക്കാർ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്കുള്ള (PNP) 2025-ലെ നോമിനേഷൻ വിഹിതം 197 ൽ നിന്ന് 300 ആയി ഉയർത്തിയതായി വിദ്യാഭ്യാസ, സാംസ്കാരിക, തൊഴിൽ മന്ത്രി കെയ്റ്റ്ലിൻ ക്ലീവ്‌ലാൻഡ് അറിയിച്ചു. സെപ്റ്റംബർ 2-ന്, ഫെഡറൽ ഗവൺമെൻ്റ് നോർത്ത് വെസ്റ്റ് ടെറിറ്ററീസിനായി 47 നോമിനേഷനുകൾ കൂടി അനുവദിച്ചു, ഇത് 2025-ലേക്കുള്ള അവരുടെ ആകെ നോമിനേഷനുകളുടെ എണ്ണം 150-ൽ നിന്ന് 197 ആയി ഉയർത്തി. തുടർന്നാണ് വീണ്ടും ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ചത്.

ടെറിറ്ററീസിന്‍റെ ഇമിഗ്രേഷൻ ക്വാട്ട പുനഃസ്ഥാപിക്കുന്നത് തൊഴിലുടമകൾക്ക് അവരുടെ ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ വിദഗ്ധ തൊഴിലാളികളെ സ്വീകരിക്കാൻ സാധിക്കും, മന്ത്രി ക്ലീവ്‌ലാൻഡ് പറഞ്ഞു.
