ഓട്ടവ : കാനഡയിലെ ഡോളറാമ സ്റ്റോറുകളിളിലൂടെ വിറ്റഴിച്ച വാഫിൾ ഡെസേർട്ടുകൾ തിരിച്ചുവിളിച്ചു. പൂപ്പൽ സാധ്യത കാരണം ബിസ്ക്വി ബ്രാൻഡായ വാഫിൾസ് വിത്ത് ചോക്ലേറ്റി ഫില്ലിങ് ആണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. 2026 ഏപ്രിൽ 21 മുതൽ 2026 മെയ് 12 വരെയുള്ള തീയതിയിൽ 180 ഗ്രാം പാക്കേജുകളിലാണ് ട്രീറ്റുകൾ ദേശീയതലത്തിൽ ഡോളറാമ റീട്ടെയിലർമാരിൽ വിറ്റത്. ബാധിച്ച വാഫിൾ ഡെസേർട്ടുകൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് ഏജൻസി നിർദ്ദേശിച്ചു.

കാനഡയിൽ അടുത്തിടെ ഭക്ഷ്യവസ്തുക്കൾ തിരിച്ചുവിളിച്ചതിൽ പിസ്തയുടെ ചില ബ്രാൻഡുകളും ഈ നട്സ് അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. അവയിൽ ചിലതിൽ സാൽമൊണെല്ല അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒൻ്റാരിയോ, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട എന്നിവിടങ്ങളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് തിരിച്ചുവിളിക്കൽ പുറപ്പെടുവിച്ചിട്ടുണ്ട്.
