Tuesday, March 17, 2026

യുകെയിൽ കോട്ടയം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ലണ്ടൻ : യുകെയിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ഈരാറ്റുപേട്ട ഇടമറുക് വേലംകുന്നേൽ വീട്ടിൽ സനൽ ആന്‍റണി (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഹെറിഫോർഡ് കൗണ്ടി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് വർഷം മുൻപാണ് സനൽ യുകെയിൽ എത്തിയത്. ഭാര്യ ജോസ്മി. മക്കൾ : സോന, സേറ. സംസ്കാരം പിന്നീട്. സനലിന്‍റെ നിര്യാണത്തിൽ ഹെറിഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) അനുശോചിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!