ഡാലസ് : ഡാലസ് കേരള അസോസിയേഷന്‍ “കേരളീയം 2025” കേരളപ്പിറവി ആഘോഷിക്കുന്നു. നവംബര്‍ ഒന്നിന് വൈകിട്ട് ആറു മുതൽ എട്ടുവരെ ഗാർലൻഡ് സെൻ്റ് തോമസ് സീറോ മലബാര്‍ ജൂബിലി ഹാളിലാണ് ഈ വർഷത്തെ കേരളപ്പിറവി ആഘോഷം നടക്കുകയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മേയർ ഗാർലൻഡ് ഡിലൻ ഹെഡ്രിക്ക് മുഖ്യാതിഥിയായിരിക്കും.

കേരളത്തിന്‍റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ വലിയ സാംസ്‌കാരിക വിരുന്നായിരിക്കും ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷമെന്ന് ആർട്സ് ഡയറക്ടര്‍ സുബി ഫിലിപ്പ് പറയുന്നു. വിവിധ കേരളീയ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന, മാര്‍ഗംകളി തുടങ്ങിയവ അരങ്ങേറും. മാപ്പിളപ്പാട്ട്, മറ്റു നിരവധി സംഗീത നിമിഷങ്ങളും പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ മലയാളി മങ്ക-ശ്രീമാന്‍ മത്സരവും ഉണ്ടായിരിക്കും. അസോസിയേഷന്‍ സെക്രട്ടറി മഞ്ജിത് കൈനിക്കര, മെമ്പര്‍ഷിപ്പ് ഡയറക്ടര്‍ വിനോദ് ജോർജ് എന്നിവർ വോളണ്ടിയര്‍മാരെയും പ്രൊസഷന്‍ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രദീപ് നാഗനൂലില്‍ (പ്രസിഡൻ്റ് – 469-449-1905), മന്‍ജിത് കൈനിക്കര (സെക്രട്ടറി – 972-679-8555), സുബി ഫിലിപ്പ് (ആർട്സ് ഡയറക്ടര്‍ – 972-352-7825).
