നോർത്ത് കാരൊലൈന : നഗരത്തിൽ വാരാന്ത്യപാർട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോർത്ത് കാരോലൈന അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെ മാക്‌റ്റണിന് സമീപമുള്ള ഗ്രാമീണ പ്രദേശത്തെ വാരാന്ത്യപാർട്ടിക്കിടെയാണ് വെടിവെപ്പ് നടന്നത്.

വെടിവെപ്പ് നടക്കുമ്പോൾ നൂറ്റിഅമ്പതിലേറെ ആളുകൾ സംഭവസ്‌ഥലത്തുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഒറ്റപ്പെട്ട സംഭവമാണെന്നും നിലവിൽ സുരക്ഷാ ഭീഷണിയില്ലെന്നും റോബ്സൺ കൗണ്ടി ഷെരീഫ് ബർണിസ് വിൽക്കിൻസിന്‍റെ ഓഫീസ് അറിയിച്ചു. വെടിവെപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ പേരുകൾ ഉൾപ്പെടെ, പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചു.
