ടൊറന്റോ: നയാഗ്ര മേഖലയിലെ പാർക്കിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബ്രാംപ്ടൺ സ്വദേശിയായ മൻപ്രീത് സിങ്ങിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വ്യാപക അന്വേഷണം നടത്തിയിട്ടും ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ടൊറന്റോയിൽ താമസിക്കുന്ന അമൻപ്രീത് സൈനി (27) യെയാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ നയാഗ്ര റീജിനൽ പൊലീസ് കണ്ടെത്തിയത്.

അമൻപ്രീതിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ സിംഗ് രാജ്യം വിട്ടതായി സൂചന നൽകുന്ന വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ NRPS ഹോമിസൈഡ് യൂണിറ്റിനെ 905-688-4111, ഓപ്ഷൻ 3, എക്സ്റ്റൻഷൻ 1009451 എന്ന നമ്പറിൽ ബന്ധപ്പെടണം. വിവരങ്ങൾ രഹസ്യമായി നൽകാൻ തയ്യാറായവർ ക്രൈം സ്റ്റോപ്പേഴ്സ് ഓഫ് നയാഗ്രയെ ഓൺലൈനായോ 1-800-222-8477 എന്ന നമ്പറിലോ അറിയിക്കണം.
