ഓട്ടവ : സുരക്ഷാ കാരണങ്ങളാൽ മൂവായിരത്തിലധികം പോർഷെ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ റിപ്പോർട്ട് ചെയ്തു. 2023 മെയ് മാസത്തിൽ സമാനമായ കാരണത്താൽ പോർഷെ വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. മുൻ റീകോൾ സമയത്ത് പോർഷെ നടത്തിയ അറ്റകുറ്റപ്പണികൾ ഫലപ്രദമായിട്ടില്ലെന്നും തൽഫലമായി, ചില വാഹനങ്ങൾക്ക് രണ്ടാമത് വീണ്ടും അറ്റകുറ്റപ്പണി ആവശ്യമായി വന്നതായും ഏജൻസി പറയുന്നു.

തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഉയർന്ന വോൾട്ടേജ് ഇലക്ട്രിക് ഹീറ്റർ തകരാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ക്യാബിനിൽ ചൂട് കുറയുന്നതിന് കാരണമാകും. കൂടാതെ വിൻഡ്ഷീൽഡ് ഡീഫ്രോസ്റ്റ് സിസ്റ്റം ശരിയായി പ്രവർത്തിക്കില്ലെന്നും കമ്പനി അറിയിച്ചു. വിൻഡ്ഷീൽഡ് ഡീഫ്രോസ്റ്റർ പ്രവർത്തനരഹിതമാകുന്നതോടെ വിസിബിലിറ്റി കുറയുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യും, ട്രാൻസ്‌പോർട്ട് കാനഡ റിപ്പോർട്ട് ചെയ്തു. പാസഞ്ചർ കമ്പാർട്ട്‌മെൻ്റ് ഹൈ-വോൾട്ടേജ് ഇലക്ട്രിക് ഹീറ്റർ മാറ്റുന്നതിനായി പോർഷെ ഡീലർഷിപ്പിലേക്ക് എത്തിക്കണം, ഏജൻസി നിർദ്ദേശിച്ചു. ചില വാഹനങ്ങൾക്ക്, താൽക്കാലിക പരിഹാരമായി പോർഷെ ആദ്യം അതേ ഡിസൈനിലുള്ള ഒരു പുതിയ ഹീറ്റർ ഇൻസ്റ്റാൾ ചെയ്യും.
തിരിച്ചുവിളിച്ച പോർഷെ വാഹനങ്ങൾ :
- പോർഷെ ടെയ്‌കാൻ – 2020, 2021, 2022, 2023, 2024
- പോർഷെ ടെയ്‌കാൻ ക്രോസ് ടൂറിസ്മോ – 2021, 2022, 2023, 2024
- പോർഷെ ടെയ്‌കാൻ ക്രോസ് ടൂറിസ്മോ ടർബോ – 2021, 2022, 2023, 2024
- പോർഷെ ടർബോ – 2020, 2021, 2022, 2023, 2024
