ബ്രാംപ്ടൺ : നഗരത്തിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ നാലരയോടെ കാസിൽമോർ റോഡിനും കൺട്രിസൈഡ് ഡ്രൈവിനും ഇടയിലുള്ള മക്‌വീൻ ഡ്രൈവിൽ പിക്കപ്പ് ട്രക്കും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു.

ജീപ്പിലെ ഡ്രൈവറും യാത്രക്കാരനായ 30 വയസ്സുള്ള യുവാവും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
