വാഷിങ്ടന്‍: യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും-യുക്രെയ്‌നും ധാരണയിലെത്തുന്നതുവരെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ചര്‍ച്ചയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്‌ലാഡിമിര്‍ പുട്ടിനുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ ഒത്തുതീര്‍പ്പ് നടക്കാത്തത് നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത്. തന്റെ സമയം പാഴാക്കാനില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് 15നാണ് ട്രംപും പുട്ടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ യുക്രെയ്‌നില്‍ റഷ്യ നടത്തിയ മിസൈല്‍ – ഡ്രോണ്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. 16 പേര്‍ക്കു പരുക്കേറ്റു. ഏതാനും ആക്രമണങ്ങള്‍ യുക്രെയ്ന്‍ മിസൈല്‍വേധ സംവിധാനം പരാജയപ്പെടുത്തി. റഷ്യ 9 മിസൈലുകളും 62 ഡ്രോണുകളുമാണ് തൊടുത്തതെന്ന് യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
