ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം. മലേഷ്യയിലെ ക്വാലലംപൂരിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. ആസിയാന്‍ രാജ്യങ്ങള്‍ക്കു പുറമേ, അമേരിക്കയും ഇന്ത്യയും ജപ്പാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ കംബോഡിയയും തായ്ലന്ഡും അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനകരാര്‍ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ആസിയാന്‍ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നേരത്തെ, തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള തന്റെ വിദേശനയ വ്യാപനത്തില്‍ അദ്ദേഹം ആസിയാന്‍ സ്ഥിരമായി മുന്‍ഗണന നല്‍കിയിരുന്നു.

അതേസമയം മോദി നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന G20 ഉച്ചകോടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതില്‍ ട്രംപ് പങ്കെടുക്കില്ല.
