കാൽഗറി : മേയർ തിരഞ്ഞെടുപ്പിലെ റീകൗണ്ടിങിൽ ലീഡ് ഉയർത്തി ജെറോമി ഫാര്‍ക്കാസ്. ആദ്യവട്ട വോട്ടെണ്ണലിനേക്കാൾ റീകൗണ്ടിങിൽ 41 വോട്ടുകൾ ജെറോമി ഫാര്ക്കാസിനു കൂടുതൽ ലഭിച്ചതായി ഇലക്ഷന്‍സ് കാൽഗറി അറിയിച്ചു. ആദ്യം എണ്ണിയതിലും ആറ് വോട്ടുകൾ മാത്രമാണ് രണ്ടാം സ്ഥാനത്ത് എത്തിയ സോണിയ ഷാര്പ്പിന് റീകൗണ്ടിങിൽ ലഭിച്ചത്.

ഇതോടെ ഷാർപ്പിനെക്കാൾ 581 വോട്ടുകളുടെ ലീഡോടെ ജെറോമി ഫാര്‍ക്കാസ് കാൽഗറി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 29 ബുധനാഴ്ച വൈകുന്നേരം 6 മുതൽ 7 വരെ നടക്കും. കഴിഞ്ഞ തിങ്കളാഴ്ച കാല്‍ഗറി മേയര്‍ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സോണിയ ഷാര്‍പ്പ് റീകൗണ്ടിങ് ആവശ്യപ്പെട്ടിരുന്നു.
