ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 1,000 കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് 533 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ആവശ്യമായിരുന്നു.

ഇന്നത്തെ നറുക്കെടുപ്പ് ഈ വർഷത്തെ 11-ാമത് CEC നറുക്കെടുപ്പായിരുന്നു. കൂടാതെ തുടർച്ചയായി നാലാമത്തെ CEC നറുക്കെടുപ്പ് കൂടിയാണ് ഇന്ന് നടന്നത്. ഓഗസ്റ്റ് മുതൽ, IRCC എല്ലാ മാസവും ഒരു CEC നറുക്കെടുപ്പ് നടത്തുന്നുണ്ട്. ഓഗസ്റ്റിന് ശേഷം ഒരു മാസം രണ്ട് CEC നറുക്കെടുപ്പുകൾ നടത്തുന്നത് ഇതാദ്യമായാണ്. ഒക്ടോബർ ഒന്നിന് ഐആർസിസി കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് നറുക്കെടുപ്പ് നടത്തിയിരുന്നു.

ഒക്ടോബർ ഒന്നിന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഒക്ടോബർ 6 ന് ഫ്രഞ്ച് കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പ്, ഒക്ടോബർ 14 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പ്, ഒക്ടോബർ 15 ന് ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസ്, ഒക്ടോബർ 27 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പുകൾ നടന്നിരുന്നു. 2025 ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 74,485 ITA-കൾ നൽകിയിട്ടുണ്ട്.
