ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോയിലും തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിലും വെയിലും മഴയും നിറഞ്ഞ സമ്മിശ്ര കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചനം. ടൊറൻ്റോ, ബ്രാംപ്ടൺ, മിസ്സിസാഗ, ബർലിംഗ്ടൺ, ഹാൽട്ടൺ ഹിൽസ് പ്രദേശങ്ങളിൽ വെയിലും മഴയും നിറഞ്ഞ കാലാവസ്ഥയായിരിക്കും, എൻവയൺമെൻ്റ് കാനഡ അറിയിച്ചു. അതേസമയം ഹാമിൽട്ടൺ, ഓഷവ, പിക്കറിങ്, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ വെയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ബർലിംഗ്ടൺ, ഹാൽട്ടൺ ഹിൽസ് എന്നിവിടങ്ങളിൽ രാവിലെയും ഉച്ചകഴിഞ്ഞും ചാറ്റൽ മഴയ്ക്ക് 30% സാധ്യതയുമുണ്ട്. മിസ്സിസാഗയിൽ പകൽസമയത്ത് പരമാവധി താപനില 11 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. വൈകുന്നേരത്തോടെ, കാലാവസ്ഥ മിക്കവാറും മേഘാവൃതമായിരിക്കുമെന്നും രാത്രി താപനില 1 ഡിഗ്രി സെൽഷ്യസ് ആയി കുറയുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ബുധനാഴ്ച പകൽ സമയത്ത് തെളിഞ്ഞ ആകാശവും ഉയർന്ന താപനില 12 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വൈകുന്നേരം മിസ്സിസാഗയിൽ മഴയും 1 ഡിഗ്രി സെൽഷ്യസ് താപനിലയും പ്രതീക്ഷിക്കുന്നു.
