ടൊറൻ്റോ : തിങ്കളാഴ്ച പിക്കറിങ്ങിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. രണ്ടു സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. പിക്കറിങ് കൺസെഷൻ റോഡ് 3 ന് സമീപം ആൾട്ടോണ റോഡിൽ രാവിലെ 10:45 ഓടെ പോണ്ടിയാക് സെഡാനും ടൊയോട്ട എസ്‌യുവിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദുർഹം റീജനൽ പൊലീസ് അറിയിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സെഡാൻ ഓടിച്ചിരുന്ന 85 വയസ്സുള്ള വയോധികയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. പോണ്ടിയാക് സെഡാനിലുണ്ടായിരുന്ന യാത്രക്കാരിയായ 84 വയസ്സുള്ള സ്ത്രീയെ ഗുരുതരാവസ്ഥയിൽ ടൊറൻ്റോയിലെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. ടൊയോട്ട എസ്‌യുവി ഓടിച്ചിരുന്ന 74 വയസ്സുള്ള സ്ത്രീയെയും ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
