Tuesday, October 28, 2025

വെള്ളത്തിൽ മുങ്ങി ആൽബർട്ട യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെട്ടിടം

എഡ്മിന്‍റൻ : അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ആൽബർട്ട യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്‍റെയും സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിന്‍റെയും ചില കെട്ടിടങ്ങൾ താൽക്കാലികമായി അടച്ചു. സ്പ്രിംഗ്ലർ വാട്ടർ ലൈനിൽ നിന്നുള്ള ചോർച്ച മൂലമാണ് കഴിഞ്ഞ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായതെന്ന് ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) അറിയിച്ചു.

വെള്ളപ്പൊക്കം സൈക്യാട്രി ക്ലിനിക്ക്, ഐ-ത്രോട്ട് ക്ലിനിക്ക് എന്നിവ ഉൾപ്പെടെ ചില അഡ്മിനിസ്ട്രേറ്റീവ്, ക്ലിനിക് കെട്ടിടങ്ങളെ ബാധിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി ഈ കെട്ടിടങ്ങൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന് എഎച്ച്എസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, അടച്ചിടൽ ആശുപത്രിയുടെ ശസ്ത്രക്രിയകളൊന്നും ബാധിച്ചിട്ടില്ലെന്നും ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും എഎച്ച്എസ് കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!