വാഷിങ്ടൺ : Azure ക്ലൗഡ് പോർട്ടലിന്‍റെ ഉപയോക്താക്കൾക്ക് Office 365, Minecraft, മറ്റു സർവീസുകളിലും തടസ്സം നേരിട്ടേക്കാമെന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ട് ചെയ്തു. ഗ്ലോബൽ കണ്ടൻ്റ് ഡെലിവറി നെറ്റ്‌വർക്ക് സർവീസിലെ പ്രശ്നങ്ങളാണ് കാരണം. Azure ഫ്രണ്ട് ഡോർ സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ആരംഭിച്ചതായി ടെക് കമ്പനി അറിയിച്ചു.

Office 365, Minecraft, X-Box Live, Copilot എന്നിവയിലും മറ്റ് നിരവധി സർവീസുകളിലും ഉപയോക്താക്കൾ പ്രശ്നം റിപ്പോർട്ട് ചെയ്തതായി ഓൺലൈൻ തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന ഒരു വെബ്‌സൈറ്റായ Downdetector റിപ്പോർട്ട് ചെയ്തു.
