ടൊറൻ്റോ : കഴിഞ്ഞയാഴ്ച പിക്കറിങ്ങിൽ നടന്ന ഹൗസ് പാർട്ടിക്കിടെ 16 വയസ്സുള്ള ആൺകുട്ടിക്ക് കുത്തേറ്റ സംഭവത്തിൽ, പ്രതിയെ തിരയുന്നതായി ദുർഹം പൊലീസ്. ഒക്ടോബർ 25 ന് രാത്രി 8:50 ഓടെ ബ്രീസി ഡ്രൈവിലെ മിങ്ക് സ്ട്രീറ്റിനു സമീപമുള്ള വീട്ടിലാണ് സംഭവം. പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിനിടെ കൗമാരക്കാരന് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ടൊറൻ്റോയിലെ ആശുപത്രിയിലേക്ക് മാറ്റി.

പാർട്ടിയിൽ പങ്കെടുക്കാൻ നിരവധി യുവതി-യുവാക്കൾ ഒത്തുകൂടിയിരുന്നതായി പൊലീസ് പറയുന്നു. സംഘർഷത്തിനും തുടർന്നുണ്ടായ കത്തിക്കുത്തിനുമുള്ള കാരണം വ്യക്തമല്ല. അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോൾ നിരവധി യുവാക്കൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കുന്നു. പാർട്ടിയിൽ പങ്കെടുത്തവരോ സംഭവം സെൽഫോണിലോ ഡാഷ് കാമറയിലോ പകർത്തിയവരോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ദുർഹം പൊലീസ് അഭ്യർത്ഥിച്ചു.
