ടൊറൻ്റോ : ബുധനാഴ്ച വൈകിട്ട് സ്കാർബ്റോയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വൈകിട്ട് നാലരയോടെ എല്ലെസ്മിയർ റോഡിന് സമീപം ബിർച്ച്മൗണ്ട് റോഡിന്‍റെയും എല്ലെൻഡേൽ ഡ്രൈവിന്‍റെയും ഇന്‍റർസെക്ഷനിലാണ് അപകടമുണ്ടായത്.

അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നാലാമത്തെ വ്യക്തിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
