Thursday, October 30, 2025

വിളവിനു ശേഷം വായ്പ: കർഷകർക്ക് കൈത്താങ്ങുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: വിളവെടുപ്പിന് ശേഷം കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. കാർഷിക സേവനദാതാക്കളായ Arya.ag യുമായി സംയോജിച്ചാണ് പദ്ധതി വിഭാവനം. രാജ്യത്തെ ചെറുകിട കർഷകർ നേരിടുന്ന പ്രധാന പ്രശ്നമായ വിളവെടുപ്പിന് ശേഷമുള്ള വായ്പാ ലഭ്യതക്കുറവ് പരിഹരിക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ പ്രാഥമിക ലക്ഷ്യം. കാർഷികോൽപ്പന്നങ്ങൾ വെയർഹൗസുകളിൽ ദീർഘകാലത്തേക്ക് സൂക്ഷിക്കുന്ന കർഷകർ, കാർഷികോൽപാദന സംഘടനകൾ, മറ്റ് കാർഷിക സംരംഭങ്ങൾ എന്നിവർക്കാണ് ഈ വായ്പാ സൗകര്യം ലഭ്യമാക്കുക.

കാർഷിക ആവശ്യങ്ങൾക്കായി Arya.agയുമായി ചേർന്ന് 250 കോടി രൂപയുടെ വായ്പയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലഭ്യമാക്കുന്നത്. ഈട് ലഭിക്കുന്ന അപേക്ഷകൾക്കാണ് വായ്പ അനുവദിക്കുക. ഇന്ത്യയിലെ 60% ചെറുകിട കർഷകർക്കും ആവശ്യമായ കാർഷിക വായ്പ ലഭ്യമല്ലെന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കെ പദ്ധതിക്ക് പ്രസക്തിയേറുമെന്നാണ് വിലയിരുത്തൽ. വിളകൾ വിറ്റഴിക്കുന്നതിനായും വായ്പ വലിയ ആശ്വാസമാകുമെന്നാണ് കണ്ടെത്തൽ. ഈ സംരംഭത്തിലൂടെ കർഷകർക്ക് തങ്ങളുടെ വിളകൾ സുരക്ഷിതമായി സംഭരിച്ച് വിൽപ്പനയ്ക്ക് അനുയോജ്യമായ സമയത്ത് തന്നെ സാമ്പത്തിക പിന്തുണ ലഭ്യമാകുമെന്ന് ബാങ്ക് ഉറപ്പ് നൽകി. ഈ സഹകരണം കർഷകരുടെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് ബാങ്ക് അധിക‍ൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!