ഓട്ടവ : കാനഡയിൽ തൊഴിലവസരങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ഓഗസ്റ്റിൽ കാനഡയിലെ ജോലി ഒഴിവുകളുടെ എണ്ണം 15.2% കുറഞ്ഞ് 4,57,400 ആയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ജൂലൈയെ അപേക്ഷിച്ച് 2.4% കുറവുണ്ടായതായും ഫെഡറൽ ഏജൻസി അറിയിച്ചു. 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിലെ ജോലി ഒഴിവുകളുടെ എണ്ണം. 2024 ഓഗസ്റ്റിലെ ജോലി ഒഴിവ് നിരക്ക് 3.0 ശതമാനമായിരുന്നു.

ഓഗസ്റ്റിൽ മൊത്തം ഒഴിവുള്ള തസ്തികകളുടെ എണ്ണം ജൂലൈയിൽ നിന്ന് മാറ്റമില്ലാതെ 2.6 ശതമാനമായി തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. കൂടാതെ ഓഗസ്റ്റിൽ തൊഴിലില്ലായ്മ-ജോലി ഒഴിവ് അനുപാതം ഉയർന്നതായും ഏജൻസി അറിയിച്ചു.
