Thursday, October 30, 2025

പലിശനിരക്ക് 0.25% കുറച്ച് യുഎസ് സെൻട്രൽ ബാങ്ക്

വാഷിങ്ടൺ : പലിശനിരക്ക് 0.25% കുറച്ച് 3.75-4.00 ശതമാനമാക്കി യുഎസ് സെൻട്രൽ ബാങ്ക്. ഷട്ട്ഡൗണിനിടെ ബുധനാഴ്ച നടത്തിയ ഈ നിര്‍ണായക പ്രഖ്യാപനം യുഎസ് സെന്‍ട്രല്‍ ബാങ്കിന്‍റെ 2025-ലെ രണ്ടാമത്തെ നിരക്ക് കുറയ്ക്കലാണ്.

സെപ്റ്റംബറിലെ പലിശനിരക്ക് കുറയ്ക്കലിന് ശേഷം, ഈ വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ സാമ്പത്തിക വിദഗ്ധര്‍ രണ്ട് അധിക നിരക്ക് കുറയ്ക്കലുകള്‍ പ്രതീക്ഷിച്ചിരുന്നു. അതിലൊന്നായിരുന്നു ബുധനാഴ്ചത്തേത്. വര്‍ഷാവസാനത്തോടെ ഗോള്‍ഡ്മാന്‍ സാച്ച്‌സ്, സിറ്റിഗ്രൂപ്പ്, എച്ച്എസ്ബിസി, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയവര്‍ ഇനിയൊരു വെട്ടിക്കുറയ്ക്കലുകള്‍ക്കൂടി പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രവചനങ്ങള്‍ ഉണ്ടായിരുന്നിട്ടും, മറ്റൊരു നിരക്ക് കുറവ് അനിവാര്യമല്ലെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. ഡിസംബറിനെക്കുറിച്ച് ഞങ്ങള്‍ തീരുമാനമെടുത്തിട്ടില്ല. ആ സമയത്തെ സാമ്പത്തിക സംഭവവികാസങ്ങളോട് സമയബന്ധിതമായി പ്രതികരിക്കും, ഫെഡറൽ റിസർവിന്‍റെ അടുത്ത നിരക്ക് തീരുമാന യോഗത്തെ പരാമര്‍ശിച്ചുകൊണ്ട് പവല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!