Wednesday, December 10, 2025

സ്നോ & ഐസ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച് എഡ്മിന്‍റൻ

എഡ്മിന്‍റൻ : ശൈത്യകാലം വരുന്നു. ഇത്തവണ കാനഡയിൽ ഗെയിം ഓഫ് ത്രോൺസിലെ പോലെ അത്ര കടുപ്പമായിരിക്കില്ലെങ്കിലും സ്നോ & ഐസ് കൺട്രോൾ പ്രോഗ്രാം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് എഡ്മിന്‍റൻ സിറ്റി. ഈ ശൈത്യകാലത്ത്, പ്രോഗ്രാമിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു.

കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് സിറ്റി പാർക്സ് ആൻഡ് റോഡ് സർവീസ് ബ്രാഞ്ച് മാനേജർ കെയ്റ്റ്‌ലിൻ സെറെബെസ്‌കി പറയുന്നു. പ്രധാന ഫ്രീവേകൾ അടക്കമുള്ള റോഡുകൾ വൃത്തിയാക്കുന്നതിന് മുൻഗണന നൽകും. ഫ്രീവേകൾ, ആർട്ടീരിയൽ റോഡുകൾ, കളക്ടർ റോഡുകൾ, ട്രാൻസിറ്റ് പാർക്ക്, റൈഡ് ആക്‌സസ് റോഡുകൾ എന്നിവയുടെ വൃത്തിയാക്കൽ അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. വ്യാവസായിക, ഗ്രാമീണ റോഡുകൾ ആറ് ദിവസത്തിനുള്ളിൽ വൃത്തിയാക്കും. റെസിഡൻഷ്യൽ റോഡുകളും ഇടവഴികളുടെയും വൃത്തിയാക്കൽ 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.

റോഡുകൾ കാര്യക്ഷമമായും ഫലപ്രദമായും വൃത്തിയാക്കാൻ ജീവനക്കാരെ സഹായിക്കാൻ കനത്ത മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ, പാർക്കിങ് നിരോധനവും പ്രഖ്യാപിക്കും. രണ്ട് ഘട്ടമായിട്ടാകും പാർക്കിങ് നിരോധനം നടപ്പിലാക്കുക. ആദ്യഘട്ട നിരോധനം പ്രധാന റോഡുകൾക്കും ബസ് റൂട്ടുകൾക്കും ബാധകമായിരിക്കും. ഒന്നാം ഘട്ട പാർക്കിങ് നിരോധനം നാലോ അഞ്ചോ ദിവസം വരെ നീണ്ടുനിൽക്കാം. രണ്ടാം ഘട്ട പാർക്കിങ് നിരോധനം റെസിഡൻഷ്യൽ, വ്യാവസായിക റോഡുകൾക്ക് ബാധകമായിരിക്കും. ഇത് 14 ദിവസം വരെ നീണ്ടുനിൽക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!