ഷാർലെറ്റ്ടൗൺ : അപ്രതീക്ഷിത നറുക്കെടുപ്പിലൂടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്‍റെ (PNP) ലേബർ ആൻഡ് എക്സ്പ്രസ് എൻട്രി സ്ട്രീം വഴി രാജ്യാന്തര വിദ്യാർത്ഥികൾക്ക് അടക്കം ഇൻവിറ്റേഷൻ നൽകി പ്രിൻസ് എഡ്വേഡ് ഐലൻഡ്. ഒക്ടോബർ 27-ന് നടന്ന നറുക്കെടുപ്പിൽ യോഗ്യരായ 159 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ് യൂണിവേഴ്സിറ്റി (UPEI), ഹോളണ്ട് കോളേജ്, കോളേജ് ഡി എൽ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര ബിരുദധാരികൾക്കും നിലവിൽ പ്രവിശ്യയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ നൽകിയത്. 2025-ൽ ഇതുവരെ പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 1,240 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
