തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബായിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് ഇരുവരും വിട്ടുനിൽക്കുന്നതെന്ന് സർക്കാരിനെ അറിയിച്ചു. അതേസമയം, വൈകിട്ട് നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി ഇതിനായി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്.

രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 4 മണിക്കാണ് പ്രഖ്യാപന പരിപാടി. 2021-ൽ രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റയുടൻ പ്രഖ്യാപിച്ച അതിദാരിദ്ര്യമുക്ത പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കിയത്.
