മണ്‍ട്രിയല്‍: രണ്ട് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കിനെ തുടര്‍ന്ന് മണ്‍ട്രിയോളില്‍ പൊതുഗതാഗത സംവിധാനം സംഭിച്ചു. നഗരത്തിലെ മുഴുവന്‍ (അഡാപ്റ്റഡ് ട്രാന്‍സിറ്റ് ഒഴികെ) ബസ്, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഒരു ഒത്തുതീര്‍പ്പ് ഉണ്ടാകാത്ത പക്ഷം, അടുത്ത 27 ദിവസത്തേക്ക് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയ രീതിയില്‍ തുടരും.
ഡ്രൈവര്‍മാര്‍, മെട്രോ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന്‍ ഏജന്റുമാര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 11 മണിയോടെ ചര്‍ച്ചകളുടെ പുരോഗതി അറിയിക്കുമെന്ന് യൂണിയന്‍ വ്യക്തമാക്കി. അതേസമയം, സിന്‍ഡിക്കറ്റ് ഡു ട്രാന്‍സ്പോര്‍ട്ട് ഡി മോണ്‍ട്രിയലിലെ (Syndicat du Transport de Montréal – STM) മെയിന്റനന്‍സ് തൊഴിലാളികള്‍ വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ ഒരു മാസത്തെ പണിമുടക്ക് ആരംഭിച്ചു. ഈ പണിമുടക്ക് നവംബര്‍ 28 വരെ നീണ്ടുനില്‍ക്കും.

പണിമുടക്ക് സമയത്തെ സര്‍വീസ് സമയക്രമം:
ബസ്:
രാവിലെ 6:15 മുതല്‍ 9:15 വരെ
വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ
രാത്രി 11:15 മുതല്‍ പുലര്‍ച്ചെ 1:15 വരെ
മെട്രോ:
രാവിലെ 6:30 മുതല്‍ 9:30 വരെ
ഉച്ചയ്ക്ക് 2:45 മുതല്‍ വൈകുന്നേരം 5:45 വരെ
രാത്രി 11 മണി മുതല്‍ മെട്രോയുടെ സാധാരണ അടയ്ക്കുന്ന സമയം വരെ
അവസാന ട്രെയിന്‍ കടന്നുപോകുന്നതിനനുസരിച്ച് മെട്രോ സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായി അടയ്ക്കുമെന്ന് എസ്.ടി.എം. അറിയിച്ചു.
മെയിന്റനന്‍സ് തൊഴിലാളികളുടെ പണിമുടക്ക് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ദിനമായ ഞായറാഴ്ചയും ഉണ്ടാകും. ബസ് ഡ്രൈവര്‍മാര്‍, മെട്രോ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന്‍ ഏജന്റുമാര്‍ എന്നിവരുടെ യൂണിയന്‍ 38 വര്‍ഷത്തിനിടെ ആദ്യമായാണ് പണിമുടക്കുന്നത്. നവംബര്‍ 15, 16 തീയതികളിലും പണിമുടക്ക് നടത്താന്‍ യൂണിയന്‍ (SCFP 1983) പദ്ധതിയിടുന്നുണ്ട്. മെച്ചപ്പെട്ട സമയക്രമവും ശമ്പളവുമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്.
