Saturday, November 1, 2025

കൂടുതൽ സുരക്ഷയ്ക്കായി ഇന്ത്യയിലെ ബാങ്കുകൾക്ക് ഇനി പുതിയ വെബ് വിലാസം

മുംബൈ: യഥാർത്ഥ ബാങ്കുകളെ കൃത്യമായി മനസിലാക്കാനും തട്ടിപ്പുകൾ തടയാനും ഓൺലൈൻ സംവിധാനത്തിൽ സുരക്ഷ ഉറപ്പാക്കാനുമായി ബാങ്കുകൾക്ക് പുതിയ വെബ് വിലാസം. ഡോട്ട് ബാങ്ക് ഡോട്ട് ഇൻ (.bank.in) എന്ന് അവസാനിക്കുന്ന വെബ് വിലാസമാകും ഇനിമുതൽ ഇന്ത്യയിലെ ബാങ്കുകൾക്കുണ്ടാകുക. ഡോട്ട് ബാങ്ക് ഡോട്ട് ഇൻ എന്ന് അവസാനിക്കുന്ന വെബ് വിലാസം നോക്കി ഉപഭോക്താക്കൾക്ക് ബാങ്കുകളുടെ യഥാർഥ വെബ്‌സൈറ്റുകൾ മനസിലാക്കാം എന്നതാണ്‌ പ്രത്യേകത. തട്ടിപ്പുകാർ നിരവധി വ്യാജമേൽവിലാസമുണ്ടാക്കുന്ന പശ്‌ചാത്തലത്തിലാണ്‌ ഈ നടപടി. ഇതേ രീതിയിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്‌സി) പുതിയ മേൽവിലാസത്തിലേക്ക്‌ മാറും. എൻബിഎഫ്‌സികൾക്ക് ഡോട്ട് ഫിൻ ഡോട്ട് ഇൻ (.fin.in) എന്ന തിയിലവസാനിക്കുന്ന വെബ് വിലാസമാണ് നിർദേശിച്ചിട്ടുള്ളത്. ഐഡിആർബിടി എന്ന സ്ഥാപനത്തിനാണ് ഈ വിലാസങ്ങളുടെ ചുമതല. ഇവർ അനുമതി നൽകിയാൽ മാത്രമേ ഈ ഡൊമെയ്‌നുകൾ ലഭിക്കൂ. അതുകൊണ്ട് തട്ടിപ്പുകാർക്ക് ഈ വിലാസം ഉപയോഗിക്കാനാകില്ല.

അതേസമയം ഈ ഡൊമെയ്ൻ വിലാസം രജിസ്റ്റർചെയ്ത ബാങ്കുകൾക്കുമാത്രമേ അനുവദിക്കൂ. ഉപയോക്താക്കൾ വെബ്‌സൈറ്റ്‌ പരിശോധിക്കുമ്പോൾ നേരത്തെ ഉപയോഗിച്ചിരുന്ന വെബ് വിലാസം നൽകിയാൽ പുതിയ വിലാസത്തിലേക്കു മാറുന്നെന്ന സന്ദേശം കാണിച്ചശേഷം നേരെ തന്നെ അങ്ങോട്ടേക്ക്‌ മാറുന്ന രീതിയിലാണ്‌ നടപ്പിലാക്കുന്നത്. ബാങ്കുകളുടെ പേരിൽ അക്ഷരങ്ങൾ മാറ്റി വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കി തട്ടിപ്പുകൾ നടത്തുന്നതു തടയാൻ ലക്ഷ്യമിട്ടാണ് ആർബിഐ പുതിയ ഡൊമെയ്ൻ സംവിധാനം കൊണ്ടു വന്നത്‌. നവംബർ ഒന്നിന്‌ മുമ്പേ നടപടികൾ എടുക്കണമെന്ന്‌ ബാങ്കുകൾക്ക്‌ ആർ.ബി.ഐ കർശന നിർദ്ദേശം നൽകിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!