ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകൾ കണ്ടെത്തുന്ന 2025-ലെ ‘വേൾഡ്‌സ് 50 ബെസ്റ്റ് ഹോട്ടൽസ്’ പട്ടികയിൽ ഇന്ത്യയിൽ നിന്ന് മുംബൈ താജ് ഇടം നേടി. ആതിഥേയ രംഗത്ത് പ്രവർത്തിക്കുന്ന എണ്ണൂറിലേറെ വിദഗ്ദ്ധർ വോട്ട് ചെയ്താണ് മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്നത്. ലണ്ടനിലെ ഓൾഡ് ബില്ലിങ്‌സ്ഗേറ്റിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഏഷ്യയ്ക്കാണ് റാങ്കിങ്ങിൽ ആധിപത്യം. 20 ഹോട്ടലുകളാണ് പട്ടികയിലെത്തിയത്. ടോക്കിയോ മാത്രം ആസ്ഥാനമായുള്ള നാല് ഹോട്ടലുകളും ഇതിലുണ്ട്. ആതിഥേയത്വത്തിനും ആഡംബരത്തിനും പേരു കേട്ട ഹോട്ടലായ റോസ്‌വുഡ് ഹോങ്കോങ് ഒന്നാമതെത്തി. 400-ൽ അധികം മുറികളാണ് ഇവിടെയുള്ളത്. 2019-ൽ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ സേവനത്തിന്റെ ലോകമാതൃകയായി റോസ്‌വുഡ് പ്രവർത്തിച്ചു വരുന്നു.

ബാങ്കോക്കിലെ ചാവോ ഫ്രായാ നദിക്കരയിലെ ഫോർ സീസൺസ് രണ്ടാം സ്ഥാനത്തെത്തി. ശാന്തമായ അന്തരീക്ഷത്തിൽ ഏറ്റവും മികച്ച ആതിഥേയത്വത്തിന് ലോകം പുകഴ്ത്തുന്ന പേരാണ് ഈ ഹോട്ടലിന്റേത്. വ്യക്തിഗത സേവനങ്ങൾക്കും ആഡംബരപൂർണമായ സ്യൂട്ടുകൾക്കും പേരുകേട്ട കപ്പെല്ല ബാങ്കോക്ക് മൂന്നാം സ്ഥാനത്തെത്തി. മുംബൈയിലെ താജ് മഹൽ പാലസ് 38-ാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആഡംബര ഹോട്ടലായ താജിലെ ഇന്റീരിയർ പരമ്പരാഗത തലയെടുപ്പിന്റെ എന്നെന്നും ഹൃദയം കവരുന്ന മാതൃകകളായിരുന്നു. കൈകൊണ്ട് നെയ്ത പരവതാനികൾ, സിൽക്ക് കർട്ടനുകൾ, ക്രിസ്റ്റൽ വിളക്കുകൾ എന്നിവയും താജിന്റെ ഭംഗി ലോകത്തോട് വിളിച്ചു പറഞ്ഞു.

2025-ലെ ലോകത്തെ ഏറ്റവും മികച്ച 50 ഹോട്ടലുകൾ
1. റോസ്‌വുഡ് ഹോങ്കോങ് (ഹോങ്കോങ്)
2. ഫോർ സീസൺസ് ബാങ്കോക്ക് അറ്റ് ചാവോ ഫ്രായാ റിവർ (തായ്‌ലൻഡ്)
3. കപ്പെല്ല ബാങ്കോക്ക് (ബാങ്കോക്ക്)
4. പസ്സലാക്വ (ലേക് കോമോ)
5. റാഫിൾസ് സിംഗപ്പുർ (സിംഗപ്പുർ)
6. അറ്റ്ലാൻ്റിസ് ദി റോയൽ ദുബായ് (ദുബായ്)
7. മാൻഡറിൻ ഓറിയൻ്റൽ ബാങ്കോക്ക് (ബാങ്കോക്ക്)
8. ചാബിൾ യുകാറ്റൻ (ചോച്ചോല)
9. ഫോർ സീസൺസ് ഫിറൻസെ (ഫ്ലോറൻസ്)
10. അപ്പർ ഹൗസ് (ഹോങ്കോങ്)
11. കോപ്പകബാന പാലസ് (റിയോ ഡി ജനീറോ)
12. കപ്പെല്ല സിഡ്നി (സിഡ്നി)
13. റോയൽ മൻസൂർ മരക്കേഷ് (മൊറോക്കോ)
14. മാൻഡറിൻ ഓറിയൻ്റൽ ക്വിയാൻമെൻ (ബെയ്ജിങ്)
15. ബുൾഗാരി ടോക്കിയോ (ടോക്കിയോ)
16. ക്ലാരിഡ്ജസ് (ലണ്ടൻ)
17. ഫോർ സീസൺസ് അസ്റ്റിർ പാലസ് ഏഥൻസ് (ഏഥൻസ്)
18. ദേശാ പൊട്ടറ്റോ ഹെഡ് ബാലി (ബാലി)
19. ലെ ബ്രിസ്റ്റോൾ പാരീസ് (പാരീസ്)
20. ജുമൈറ മർസ അൽ അറബ് (ദുബായ്)
21. ഷെവൽ ബ്ലാങ്ക് പാരീസ് (പാരീസ്)
22. ബുൾഗാരി റോമ (റോം)
23. ഹോട്ടൽ ഡി ക്രിയ്യോൺ (പാരീസ്)
24. റോസ്‌വുഡ് സാവോ പോളോ (സാവോ പോളോ)
25. അമൻ ടോക്കിയോ (ടോക്കിയോ)
26. ഹോട്ടൽ ഇൽ പെല്ലിക്കാനോ (പോർട്ടോ എർക്കോൾ)
27. ഹോട്ടൽ ഡു കൂവെൻ്റ് (നൈസ്)
28. സോനേവ ഫുഷി (മാലദ്വീപ്)
29. ദി കൊണാട്ട് (ലണ്ടൻ)
30. ലാ മമൂനിയ (മാരകേഷ്)
