ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. അമിതവേഗതയില്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടം. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രദര്‍ശനത്തിന് ശേഷം ജോധ്പുരിലേക്കുള്ള യാത്രയ്ക്കിടെയായി രുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ സീറ്റുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നിരവധി യാത്രക്കാര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. വാഹനാപകടത്തിന് പിന്നാലെ നാട്ടുകാരും പോലീസും എക്‌സ്പ്രസ് വേയിലൂടെ കടന്നുപോയ മറ്റ് വാഹനയാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ അനുശോചനം രേഖപ്പെടുത്തി.
Updated:
രാജസ്ഥാനില്‍ പാര്‍ക്ക് ചെയ്ത ട്രക്കില്‍ ടെമ്പോ ട്രാവലര്‍ പാഞ്ഞുകയറി 15 പേര്‍ മരിച്ചു
Stay Connected
Must Read
Related News
