ലണ്ടൻ ഒന്റാരിയോ: സ്‌കൂളിൽ നിന്നും പിക്‌നിക്ക് പോയ ബസ് ഹൈവേ 401 ൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. നിസാരമായി പരിക്കേറ്റ നാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (ഒ.പി.പി) ഞായറാഴ്ച അറിയിച്ചു. കിച്ചണർ വാട്ടർലൂവിൽ നിന്ന് പോയിന്റ് പെലീ നാഷണൽ പാർക്കിലേക്ക് സ്‌കൂൾ പിക്‌നിക്കിനായി യാത്ര പോയ ബസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്.

അപകടത്തിന് ശേഷം അന്വേഷണത്തിനായി വെറ്ററൻസ് മെമ്മോറിയൽ പാർക്ക്‌വേയ്ക്കും ഹൈബറി അവന്യൂവിനും ഇടയിലുള്ള ഹൈവേ റോഡ് അടച്ചു. രാവിലെ ഒമ്പതുമണിക്ക് ശേഷമായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഈസ്റ്റ് ലയൺസ് കമ്മ്യൂണിറ്റി സെന്ററിൽ പൊലീസ് കമാൻഡ് സെന്റർ സ്ഥാപിച്ചു.
